ഗവ വൃദ്ധസദനത്തിലേക്ക് ഓണക്കോടി നല്‍കി

അഴീക്കോട് ഗവ. വൃദ്ധസദനം അന്തേവാസികള്‍ക്ക് ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഖാദി വസ്ത്രങ്ങള്‍ ഓണക്കോടിയായി നല്‍കി. ഡിടിപിസി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ടി വി സുഭാഷില്‍ നിന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം അഞ്ജു മോഹന്‍, വൃദ്ധസദനം സൂപ്രണ്ട് പി കെ നാസര്‍ എന്നിവര്‍ ഓണക്കോടി ഏറ്റുവാങ്ങി.

അമ്പതിനായിരം രൂപയുടെ വസ്ത്രങ്ങളാണ് നല്‍കിയത്. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി കെ സി ശ്രീനിവാസന്‍, ജില്ലാ ഖാദിഗ്രാമ ഓഫീസര്‍ ഐ കെ അജിത്കുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ ദീപേഷ് നാരായണന്‍, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.