കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇരിണാവ് വീവേഴ്സ് കോമ്പൗണ്ടില്‍ നിര്‍മിച്ച വനിതാ സമുച്ചയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് വനിത സമുച്ചയം നിര്‍മിച്ചത്. സ്ത്രീകള്‍ക്കായി വിശ്രമ മുറികള്‍, ഫുഡ് കോര്‍ട്ട്, ശുചി മുറി എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് പി പി ഷാജിര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ടി ടി  ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ  പ്രീത, വാര്‍ഡ് അംഗം കെ സിജു, വീവേഴ്സ് സെക്രട്ടറി കെ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.