പൊതു അവധി ദിവസങ്ങൾ തടർച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള ക്രമക്കേട് നടത്തുവാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്.
പൊതു അവധി ദിവസങ്ങൾ തടർച്ചയായി വരുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും ജില്ലാ ഭരണകൂടം കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഭൂമിതരം മാറ്റം സംബന്ധിച്ച എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽ പെട്ടാലോ പരാതികൾ ഉണ്ടെങ്കിലോ പൊതു അവധി ദിവസങ്ങളിലും പൊതു ജനങ്ങൾക്ക് ജില്ലാ ഭരണകൂടത്തെ അത് അറിയിക്കാം . അതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഫീൽഡ് തല സ്ക്വാഡുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. മാത്രമല്ല ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട പരാതികൾ വില്ലേജ് ഓഫീസർമാരെയും പൊലീസിനെയും അറിയിക്കുകയും ചെയ്യാം. പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷവും മണ്ണ് എടുക്കുന്നതിനോ മണ്ണ് അടിക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുകയില്ല. ഇതിന് ശ്രമിക്കുന്നവർക്ക് എതിരെയും ഭൂമിതരം മാറ്റം നടത്തുന്നവർക്കെതിരെയും കർശന നടപടി എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പരാതികൾ അറിയിക്കാനുള്ള ടെലഫോൺ നമ്പരുകൾ
ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ
എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ – 0484- 24 23513
മൊബൈൽ – 94000 21 077
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ
ആലുവ – 0484 2624052
കണയന്നൂർ – 0484 – 2360704
കൊച്ചി- 0484- 2215559
കോതമംഗലം – 0485- 2860468
കുന്നത്തുനാട് – 0484- 2522224
മുവാറ്റുപുഴ – 0485- 2813773
പറവൂർ – 0484- 2972817