തിരുവനന്തപുരം: കുടുംബശ്രീ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായുള്ള ഓണം വിപണനമേളയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിച്ചു. അഡ്വ. ഡി.കെ മുരളി എം.എൽ.എ ആദ്യവിൽപ്പന നടത്തി. വാമനപുരം ബ്ലോക്കിൽ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയുടെ ഓണം വിപണന മേള ഈ മാസം വരെ 20 വരെ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപമായാണ് സംഘടിപ്പിക്കുന്നത്.
101 വ്യത്യസ്ത തരം അച്ചാറുകളാണ് ഓണം വിപണന മേളയുടെ ആകർഷണം. ‘വാമനപുരം പിക്കിൾസ്’ എന്ന പേരിൽ ബ്ലോക്കിലെ സൂക്ഷ്മ സംരംഭങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മഹാ അച്ചാർ മേള സംഘടിപ്പിക്കുന്നത്. വിപണന മേളയ്ക്ക് ശേഷവും വാമനപുരം പിക്കിൾസ് വിപണിയിലുണ്ടാകും.