ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ശിശു സൗഹൃദമാകുന്നു. ഇതിന്റെ ആദ്യ പടിയായി തദ്ദേശ സ്ഥാപന പരിധികളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മ്യൂണിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ചൈല്‍ഡ് ലൈന്‍ അഡ്വസൈറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഓരോ തദ്ദേശ സ്ഥാപന പരിധിയിലെയും പ്രധാന പൊതുവിടങ്ങളില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. കുട്ടികള്‍ക്കെതിരെയിള്ള അതിക്രമങ്ങള്‍ തടയുന്നതിന് ജില്ലയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഉദയകുമാര്‍ എം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് ഭാവിപരിപാടികളുടെ മാര്‍ഗ രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. സരിത എസ് എന്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ ഫാദര്‍ മാത്യു സാമുവല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, മണി ജി നായര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിന്ദു സി എ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ദിനേശ എ, ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് കോഡിനേറ്റര്‍ ലിഷാ കെ വി തുടങ്ങിയവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടര്‍ സതീഷ് നമ്പ്യാര്‍ സ്വാഗതവും സപ്പോര്‍ട്ട് ഡയറക്ടര്‍ സുധാകരന്‍ തയ്യില്‍ നന്ദിയും പറഞ്ഞു.