വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന വ്യാപാരികൾക്ക് ജില്ലാ പോലീസ് അഭിനന്ദന പത്രം നൽകും. കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ലോക് ഡൗൺ ഇളവുകൾക്ക് പിന്നാലെ വ്യാപാര കേന്ദ്രങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്.
പൊതുജനങ്ങൾ കുടുതലായി വ്യാപാര കേന്ദ്രങ്ങളിലെത്തുമ്പോൾ പ്രോട്ടോകോൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുന്ന വ്യാപാരികളെയാണ് അഭിനന്ദിക്കുക. എന്നാൽ പ്രോട്ടോകോൾ ലംഘനം നടത്തുന്ന വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.