മൃഗസംരക്ഷണ വകുപ്പിന്റെ കൊല്ലം ജില്ലയിലെ രാത്രികാല സേവനത്തിന്റെയും ക്യാമ്പുകളുടെയും ഉദ്ഘാടനം കരുനാഗപ്പള്ളി തോപ്പില്‍ ഫാമില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് എ. മജീദ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുള്ള സിം കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം. ശോഭന മരുന്നു വിതരണം നിര്‍വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ബി. ബാഹുലേയന്‍, മൃഗസംരക്ഷണ ഓഫീസര്‍ ഡി. അനില്‍കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. എം.എ. നാസര്‍, കൗണ്‍സിലര്‍ രവീന്ദ്രന്‍പിള്ള, കൃഷി ഓഫീസര്‍ ബിനീഷ്, എം.മൈതീന്‍കുഞ്ഞ് നാടിയമ്പറമ്പില്‍, എം.നസീര്‍ നാടിയമ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.