പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2021-22 അദ്ധ്യായന വര്‍ഷം പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാനം, യോ്ഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പിനൊപ്പം സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം പ്രിന്‍സിപ്പാള്‍, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പീരുമേട്, കുട്ടിക്കാനം, ഇടുക്കി-685531 എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രവേനത്തിന് യോഗ്യത നേടുന്നവര്‍ക്ക് വിദ്യാഭ്യാസം, യൂണിഫോം, ഭക്ഷണം, താമസം എന്നിവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷ ഫോമുകള്‍ പീരുമേട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ജില്ലാ പട്ടികജാതി വികസന ആഫീസ് ഇടുക്കി, ഇളംദേശം, ദേവികുളം, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, അഴുത എന്നീ ബ്ലോക്കു പട്ടികജാതി വികസന ആഫീസുകളില്‍ നിന്നും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- 9544046557, 9846539725