2021 – 22 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തലില്‍ പ്രാവീണ്യമുള്ള കുട്ടികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി നീന്തലില്‍ പ്രാവിണ്യമുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയതും അതോടൊപ്പം അതത് പഞ്ചായത്ത് പ്രസിഡന്റ് ഈ കുട്ടിക്ക് നീന്തല്‍ പരിജ്ഞാനമുണ്ടെന്ന് സാക്ഷ്യപ്പെടുത്തി നല്‍കുന്നതുമായ സത്യവാങ്മൂലവുമായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് ആഗസ്റ്റ് 31 ന് രാവിലെ 11 ന് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍- 04862-232499, 9447243224.
