കൽപ്പറ്റ : ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ
പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ
രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ
പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻ്റ്
അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം, കൈറ്റ് വയനാട്, പട്ടിക വർഗ്ഗ വകുപ്പ് എന്നിവയുട സഹകരണത്തോടെ
ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷൻ +1 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.
മിഷൻ +1 ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ സംശയ അഡ്മിഷൻ നിവാരണത്തിനായും, ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനും, തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ മുഴുവൻ ഹൈസ്ക്കുളുകളിലും ഓൺലൈൻ വെബിനാറുകളും, സംശയ നിവാരണത്തിനായി സെമിനാറുകളും സംഘടിപ്പിച്ചു.ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് സേവനങ്ങൾ
ലഭ്യമാക്കി വരുകയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി കൊണ്ടാണ്
ക്ലാസുകൾ നൽകുന്നത്.വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കുകളിൽ
നാഷണൽ സർവീസ് സ്കീം,കരിയർ ഗൈഡൻസ്,സൗഹൃദ ക്ലബ്, എച്ച്.ഐ.ടി.സി മാർ, എസ്.ഐ.ടി.സി.മാർ എന്നിവയ്ക്ക് നേതൃത്വം
നൽകുന്ന അധ്യാപകരുടെയും,വളണ്ടിയർമാരുടെയും സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ആൾക്കൂട്ടം ഒഴിവാക്കി മറ്റ് സ്വകാര്യ ഏജൻസികളെ ആശ്രയിക്കാതെ തെറ്റ് കൂടാതെ അപേക്ഷ സൗജന്യമായി സമർപ്പണം നടത്താൻ സാധിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഡ്മിഷനുമായി ബന്ധപ്പെട്ട് എന്ത് സംശയമുണ്ടാവുകയാണെങ്കിലും ജില്ലയിലെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കുകളെ സമീപിക്കാവുന്നതാണ്.ഓപ്ഷനുകൾ പരമാവധി നൽകാൻ ശ്രദ്ധിക്കണം.
തിരക്കില്ലാതെ ശ്രദ്ധയോടെ ഹെൽപ്പ് ഡസ്ക്കുകളുടെ സഹായത്തോടെ അപേക്ഷ സമർപ്പിക്കേണ്ടതാണ് .പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.മുഹമ്മദ് ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ നിർവഹിച്ചു.
കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ സി.ഇ.ഫിലിപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന ജോസ്, പി.ടി.എ വൈസ് പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ ,പ്രിൻസിപ്പാൾ ടീ.പ്രസീത, വൈസ്.പ്രിൻസിപ്പാൾ ടി. ബാബു, കരിയർ ഗൈഡൻസ് ജില്ലാ ജോ. കോഡിനേറ്റർ മനോജ് ജോൺ, വി.എച്ച്.എസ്.ഇ. കരിയർ കോഡിനേറ്റർ വിജേഷ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പരിപാടിക്ക് കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ കെ.ബി.സിമിൽ, സൗഹൃദ കോഡിനേറ്റർ എം.രാധിക, എച്ച്.ഐ.ടി സി. ടി.ടി. ത്രേസ്യ, എസ്.ഐ.ടി.സി. മറിയം മെഹ്മൂദ്, സ്റ്റാഫ് സെക്രട്ടറി എ.ജോർജ്കുട്ടി എന്നിവർ നേതൃത്വം നൽകി.കരിയർ ഗൈഡ് സി.എ.അഷ്റഫ് നന്ദി പറഞ്ഞു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്കുകൾ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഡിവിഷൻ മെമ്പർമാരായ അമൽ ജോയ്,സുരേഷ് താളൂർ, മീനാക്ഷി രാമൻ, എ.എൻ.സുശീല എന്നിവർ ഉദ്ഘാടനം ചെയ്തു.