കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ നിലവിലുളള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലയില്‍ ജൂണ്‍ 30-ന് സിവില്‍സ്റ്റേഷനിലുളള ജില്ലാ പ്ലാനിംഗ് ഹാളില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ അഡ്വ.സിജ.പി.കെ, മുന്‍ എം.പി. എസ്.അജയകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷീജ.കെ. എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. പട്ടികജാതി പട്ടിക ഗോത്ര വര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും. പരാതി പരിഹാര അദാലത്തില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍, റവന്യൂ, വനം, എക്്‌സൈസ്, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യ പൊതു വിതരണം, സഹകരണം, പട്ടികജാതി പട്ടികവര്‍ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
