ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ ( ഓഗസ്റ്റ് 26) മുതൽ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പഞ്ചായത്തിലെ 18 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ ലഭിക്കുക.
ചാലിപ്പള്ളിൽ പ്രതീക്ഷ ഭവൻ സ്‌കൂളിലാണ് ഏഴ് ദിവസത്തെ ക്യാമ്പ് നടത്തുന്നത്. ദിവസം 1500 വാക്‌സിൻ ഡോസ് നൽകും. ഓരോ വാർഡുകൾക്കും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്. ടോക്കണുകൾ ജനപ്രതിനിധികളിലൂടെയും ആശാ പ്രവർത്തകരിലൂടെയും ലഭിക്കും. സമ്പൂർണ വാക്‌സിനേഷനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ജി. പണിക്കർ പറഞ്ഞു.