ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി കെ. ആർ. പ്രമോദ് കുമാർ ചുമതലയേറ്റു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ വിവര – പൊതുജനസമ്പർക്ക പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള ഇദ്ദേഹം വൈക്കം ഉദയനാപുരം സ്വദേശിയാണ്.
സെക്രട്ടറിയേറ്റിലെ വകുപ്പ് ആസ്ഥാനത്ത് പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്നു.
ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, വകുപ്പിൻ്റെ ഇലക്ട്രോണിക് മീഡിയ പരസ്യ വിഭാഗം ഇൻഫർമേഷൻ ഓഫീസർ, കേരള മീഡിയ അക്കാദമി അസിസ്റ്റൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.