ജനകീയാസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു.ജനകീയാസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന വിപുലമായ പദ്ധതികള്‍ ആവിക്ഷക്കരിച്ച് നടപ്പിലാക്കാനാണ് വെള്ളത്തൂവല്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.പഞ്ചായത്തിലെ പതിനഞ്ചാംവാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലാര്‍കുട്ടി സര്‍ക്കാര്‍ ഹൈസ്കൂളിന്റെ പരിസരത്തെ രണ്ടര ഏക്കര്‍ സ്ഥലത്താണ് പച്ചത്തുരുത്ത് നിര്‍മ്മാണം.ആദ്യഘട്ടത്തില്‍ 580 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി ജോണ്സന് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ടി ആര് ബിജി, സിന്ധു മോഹനന്, ടി എം ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.മാലിന്യ സംസ്ക്കരണം, തരിശ് പാടത്തെ കൃഷിയിറക്കല്‍, പുഴകളുടെ നവീകരണം, ടെയ്ക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങി വിവിധ പദ്ധതികളും കൂടുതല്‍ വിപുലീകരിച്ച് നടപ്പിലാക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ട്.