കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രി-നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ അലര്‍ജി ആസ്ത്മ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ദാറുല്‍ ഉലൂം സ്കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ബോധവത്കരണ വെബിനാര്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.റിഫ്ന സി. എസ്, സ്വാഗതം ആശംസിച്ചു. നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസറായ ഡോ. ഷറോണ് അന്ന തോമസ്, നാഷണല്‍ ആയുഷ്മിഷന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ധന്യ എ.പി എന്നിവര്‍ ഭക്ഷണ അലര്‍ജിയും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.
