ദേശീയപാതയിൽ ചെറുവത്തൂർ-മയ്യിച്ച വളവിലെ പാതയോരത്തെ കുഴികൾ നിരവധി ജീവനുകൾ അപഹരിക്കുന്നത് സംബന്ധിച്ച പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ദേശീയപാത എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സഞ്ജീവൻ മടിവയൽ നൽകിയ പരാതിയാണ് കമീഷൻ പരിഗണിച്ചത്.
ഭർത്താവ് മരിച്ചതോടെ സാമ്പത്തികമായി തകർന്ന ബങ്കര മഞ്ചേശ്വരത്തെ മഞ്ജുള വില്ലേജ് ഓഫീസിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചെങ്കിലും ഓഫീസിൽ നിന്ന് മതിയായ ഉത്തരം ലഭിച്ചില്ലെന്ന പരാതി കമ്മീഷൻ പരിഗണിച്ചു.കാസർകോട്
ഗവ. ഗസ്റ്റ്ഹൗസിൽ നടന്ന സിറ്റിങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതികൾ കേട്ട് നടപടി സ്വീകരിച്ചു. 54 കേസുകൾ പരിഗണിച്ചു. 26 പരാതിക്കാർ കമ്മീഷന് മുന്നിൽ ഹാജരായി. ഏഴ് പരാതികൾ തീർപ്പാക്കി. പുതിയ രണ്ട് പരാതികൾ സ്വീകരിച്ചു.