നിലമ്പൂരില്‍ റവന്യു ടവര്‍ നിര്‍മാണത്തിന് 14.125 കോടി രൂപയുടെ ഭരണാനുമതിയായി. നിലമ്പൂര്‍ താലൂക്ക് ഓഫീസിന് സമീപം 50.33 സെന്റ് സര്‍ക്കാര്‍ ഭൂമിയിലാണ് റവന്യു ടവര്‍ നിര്‍മിക്കുന്നത്. നാല് നിലകളിലായി 3556.74 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മാണം. 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കിഫ്.ബി ധനസഹായത്തോട് കൂടിയാണ് നിര്‍മാണം.