കോട്ടയം ജില്ലയിലെ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിൽ സോളാർ പവർ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് അനെർട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ നൽകാം. പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള തുകയുടെ പത്ത് ശതമാനം സബ്സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനെർട്ട് ജില്ലാ ഓഫീസിൽ നൽകണം. ഫോൺ : 0481 – 2575007, 9188 119405
