കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 31 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, കടയ്ക്കല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകളില്‍ പിഴയീടാക്കുകയും 408 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കൊല്ലത്ത് പേരയം, പെരിനാട്, പരവൂര്‍, തൃക്കോവില്‍വട്ടം, കുണ്ടറ, പനയം, ചാത്തന്നൂര്‍, തൃക്കരുവ, കൊല്ലം കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴയീടാക്കി. 334 കേസുകളില്‍ താക്കീത് നല്‍കി.
കരുനാഗപ്പള്ളിയില്‍ ആലപ്പാട്, ചവറ, കെ.എസ്.പുരം, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകളില്‍ പിഴയീടാക്കി. 189 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കേസുകള്‍ക്ക് പിഴയും 163 സ്ഥാപനങ്ങള്‍ക്ക് താക്കീതും നല്‍കി.
പത്തനാപുരം, പുന്നല, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദിന്റെ നേതൃത്വത്തില്‍ പുനലൂര്‍, വാളക്കോട് പ്രദേശങ്ങളില്‍ പരിശോധന നടത്തി. ഒന്‍പതു കേസുകളില്‍ താക്കീത് നല്‍കി.