കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഉമ്മന്നൂരില്‍ കുടുംബാരോഗ്യ കേന്ദ്രം, ഉറയമണ്‍ ഓഡിറ്റോറിയം, വാളകം പ്രതീക്ഷ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി. ആദ്യത്തേയും രണ്ടാമത്തേയും ഡോസുകള്‍ ഉള്‍പ്പെടെ 1000 പേര്‍ക്ക് വാക്സിന്‍ നല്‍കി. 100 ശതമാനം വാക്‌സിനേഷനാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് അമ്പിളി ശിവന്‍ പറഞ്ഞു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ആന്റിജന്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. പട്ടാഴി പി.എച്ച്.സിയില്‍ രണ്ടു ദിവസമായി നടത്തുന്ന ക്യാമ്പില്‍ 500 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഇതുവരെ പഞ്ചായത്തില്‍ 10,622 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 51 രോഗികളാണ് നിലവില്‍ പഞ്ചായത്തിലുള്ളത്. 86 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്
പെരിനാട് ഗ്രാമപഞ്ചായത്തില്‍ 20466 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഡി.സി .സിയില്‍ 16 പേര്‍ ചികിത്സയിലുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവലോകനയോഗങ്ങള്‍ ചേരുന്നുണ്ടെന്ന് പ്രസിഡന്റ് ദിവ്യ പറഞ്ഞു. ചടയമംഗലത്ത് ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു.ആഗസ്റ്റ് 27 മേടയില്‍ ഗവ.യു.പി.എസില്‍ 201 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതായി പ്രസിഡന്റ് ജെ. വി ബിന്ദു പറഞ്ഞു.
