ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (www.ihrd.ac.in) യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേഷന്‍) എം.സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് – ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിന് ഫീസില്ലാതെ പഠിക്കാം. ഈ വിഭാഗത്തിന് ലംസംഗ്രാന്റും സ്റ്റൈപെന്ററും ലഭിക്കും. എസ്.സി/എസ് ടി വിഭാഗത്തില്പെട്ടവര്‍ക്കു ലാപ്ടോപ്പ് സര്‍ക്കാരില്‍നിന്നും സൗജന്യമായി ലഭിക്കും.

ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കും, 1) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ, ഒരു വര്‍ഷം, രണ്ടു സെമസ്റ്റര്‍) 2) ഡാറ്റ എന്‍ട്രി ടെക്നിക്സ് & ഓഫീസ് ഓട്ടോമേഷന്‍ (ഡി ഇ ടി ഒ എ, രണ്ടു സെമസ്റ്റര്‍, ഒരു വര്‍ഷം) എന്നീ കോഴ്സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു.

താല്പര്യമുള്ളവര്‍ www.ihrdadmissions.org ല്‍ രജിസ്റ്റര്‍ ചെയ്യുക . സാധിക്കാത്തവര്‍ക്ക്, കോളേജില്‍ പ്രവര്‍ത്തിക്കുന്ന സൗജന്യ ഹെല്പ് ഡെസ്‌ക് വഴിയും അപേഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868-250160 / 8547005053 / 9447036714 / 9074434181