എറണകുളം : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ വിത്തുത്പാദനവും മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനവും പദ്ധതിക്ക് വൈപ്പിനിൽ തുടക്കമായി. പദ്ധതി നായരമ്പലത്ത് എ എസ് ലാലയുടെ ഉടമസ്ഥതയിലുള്ള പേൾ സ്പോട്ട് എസ്റ്റേറ്റിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. 15 സെന്റ് സ്ഥലത്തുനിന്ന് ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി.

എല്ലാ തലത്തിലുമുള്ള മത്സ്യത്തൊഴിലാളികൾക്കും . സർക്കാർ ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. ക്ഷേമ, സഹായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇനിയും നിരവധിപേർ ഔദ്യോഗിക വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി വിൻസെന്റ്, ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്‌ടർ കെ നൗഷർഖാൻ, മത്സ്യകർഷകൻ എ എസ് ലാല, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ ബി സ്‌മിത, പ്രോജക്റ്റ് കോ ഓർഡിനേറ്റർ ജ്യോത്സ്ന ജീവൻ, അക്വാകൾച്ചറൽ പ്രൊമോട്ടർമാരായ റീജ അതീഷ്, എൻ എസ് സരിത, കെ ബി ദേവികൃഷ്ണ, ആന്റണി സിക്കേര പങ്കെടുത്തു.

ഫോട്ടോക്യാപ്‌ഷൻ : പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ വിത്തുത്പാദനവും മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനവും പദ്ധതി നായരമ്പലത്ത് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.