ജില്ലയില്‍ ശനിയാഴ്ച 2751 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2416 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ എട്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2733 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 304 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-103, കരുനാഗപ്പള്ളി-57, കൊട്ടാരക്കര-46, പരവൂര്‍-26 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-97, അഞ്ചല്‍-80, ചിതറ-75, കടയ്ക്കല്‍-73, മൈലം-69, പിറവന്തൂര്‍-67, വെളിനല്ലൂര്‍-62, തഴവ, ചടയമംഗലം എന്നിവിടങ്ങളില്‍ 58 വീതവും കരീപ്ര-57, ഇടമുളയ്ക്കല്‍-53, ചവറ-48, കല്ലുവാതുക്കല്‍-46, നിലമേല്‍-45, പൂതക്കുളം-43, തലവൂര്‍ -40, ചാത്തന്നൂര്‍-39, കൊറ്റങ്കര-38, വെളിയം, നെടുമ്പന പ്രദേശങ്ങളില്‍ 37 വീതവും കരവാളൂര്‍-35, അലയമണ്‍, ഇളമ്പള്ളൂര്‍, ഇട്ടിവ ഭാഗങ്ങളില്‍ 34 വീതവും മേലില, പട്ടാഴി എന്നിവിടങ്ങളില്‍ 32 വീതവും വിളക്കുടി, തൃക്കോവില്‍വട്ടം, ഏരൂര്‍ പ്രദേശങ്ങളില്‍ 31 വീതവും പവിത്രേശ്വരം-30, നെടുവത്തൂര്‍, കുലശേഖരപുരം, ഇളമാട്, ശൂരനാട് നോര്‍ത്ത്, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ 29 വീതവും ഈസ്റ്റ് കല്ലട, എഴുകോണ്‍ ഭാഗങ്ങളില്‍ 28 വീതവും ശാസ്താംകോട്ട, പോരുവഴി, പേരയം, പൂയപ്പള്ളി, പന്മന, പനയം എന്നിവിടങ്ങളില്‍ 27 വീതവും ഉമ്മന്നൂര്‍-25, തൊടിയൂര്‍-24, കുളക്കട-23, ഓച്ചിറ, കുമ്മിള്‍ പ്രദേശങ്ങളില്‍ 22 വീതവും വെസ്റ്റ് കല്ലട, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ 21 വീതവും പത്തനാപുരം, ചിറക്കര എന്നിവിടങ്ങളില്‍ 20 വീതവും തേവലക്കര-19, ശൂരനാട് സൗത്ത്-18, വെട്ടിക്കവല, തെന്മല, തൃക്കരുവ, ക്ലാപ്പന പ്രദേശങ്ങളില്‍ 17 വീതവും കുന്നത്തൂര്‍-16, പെരിനാട്, നീണ്ടകര ഭാഗങ്ങളില്‍ 15 വീതവും മയ്യനാട്, തെക്കുംഭാഗം എന്നിവിടങ്ങളില്‍ 14 വീതവും കുണ്ടറ-എട്ട്, ആര്യങ്കാവ്, ആലപ്പാട് പ്രദേശങ്ങളില്‍ ആറു വീതവും മണ്‍ട്രോതുരുത്ത്-അഞ്ച്, പട്ടാഴി വടക്കേക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
