എറണാകുളം : കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും.
വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.

ഓട്ടോമേറ്റഡ് സ്റ്റെയ്നർ, സ്റ്റോമ കെയർ ക്ലിനിക്ക് , പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, ഫീനിക്സ് – ക്യാൻസർ സർവൈവൽ ക്ലബ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി വീണ ജോർജ് നിർവഹിക്കുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1. 30 ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലാണ് ഉദ്‌ഘാടന ചടങ്ങ്.