ബിയ്യം കായലില്‍ വെള്ളമുയര്‍ന്നാല്‍ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം ദ്വീപിലെ ആളുകളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനായി 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

നേരത്തെ ദ്വീപിലേക്ക് റോഡ് മാര്‍ഗം ഗതാഗതം സുഗമമാക്കുന്ന പദ്ധതിയുടെ പണി നടന്നുകൊണ്ടിരിക്കെ റോഡ് പൂര്‍ണമായും താഴ്ന്നു പോയതിനാല്‍ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് പാലമെന്ന ആശയം ഉടലെടുക്കുന്നത്.

പദ്ധതിക്കായി 2020 ബജറ്റില്‍ എട്ട് കോടി അനുവദിച്ചിരുന്നു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടന്ന മണ്ണ് പരിശോധനയില്‍ നിലവിലുള്ള റോഡ് ദുര്‍ബലമായ പാടത്തു കൂടിയായതിനാല്‍ ഇരു കരകളെയും ബന്ധിപ്പിക്കുന്ന മുഴുവന്‍ നീളത്തിലുള്ള പാലം നിര്‍മ്മിക്കണമെന്നായിരുന്നു വിദഗ്ധ പഠന റിപ്പോര്‍ട്ട്. ഇതോടെ ഡി.പി.ആര്‍ തുക 32.74 കോടിയായി ഉയര്‍ത്തുകയായിരുന്നു. പി. നന്ദകുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ മുഴുവന്‍ തുകയും അനുവദിച്ചു ഉത്തരവായി. സങ്കേതികാനുമതി ലഭിക്കുന്നതോടെ പദ്ധതി ഉടന്‍
ടെന്‍ഡര്‍ ചെയ്യും.