ഊര്‍ജിത കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം മാത്രം വാക്‌സിനേഷന്‍ നല്‍കിയത് 73,512 പേര്‍ക്ക്. 184 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും, 19 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അവധി ദിനത്തിലും പ്രവര്‍ത്തിച്ചാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയത്.
ഇതോടെ തിങ്കളാഴ്ച വൈകീട്ട് വരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 25,45,276 ആയി. ഇതില്‍ 19,05,667 പേര്‍ക്ക് ഒന്നാം ഡോസും 6,39,609 പേര്‍ക്ക് രണ്ടാം ഡോസും നല്‍കാന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ. സക്കീന അറിയിച്ചു. അഥിതി തൊഴിലാളികള്‍ക് ജോലിക്ക് മുടക്കം കൂടാതെ വാക്‌സിന്‍ എടുക്കുന്നതിനായി വൈകീട്ട് മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ജില്ലയില്‍ സജ്ജീകരിച്ചിരുന്നു.