മലപ്പുറം: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ എ പ്ലസ് നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അംഗങ്ങളുടെ ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഒക്‌ടോബര്‍ 31നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734409.
