മലപ്പുറം: ജില്ലയിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ സെപ്തംബര്‍ 15 നകം സ്വീകരിക്കണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പ് ഇന്‍ലാന്‍ഡ് പട്രോളിങ് നടത്തുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍/ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെ കേരള ഉള്‍നാടന്‍ ആന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്റ്റ് (2010) പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.