എസ്എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികളെ നിലമ്പൂര്‍ ബി.ആര്‍.സി അനുമോദിച്ചു. ഭിന്നശേഷി വിഭാഗം കുട്ടികളില്‍ 2021 മാര്‍ച്ചില്‍ പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികളും പ്ലസ്ടു പരീക്ഷ എഴുതിയ ഏഴ് വിദ്യാര്‍ത്ഥികളും വിജയിച്ചിരുന്നു. സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി. ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ബോര്‍ഡ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടത്തിയിരുന്നത്.

പരിപാടിയില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ വിജയികള്‍ക്ക് മൊമന്റൊ നല്‍കി. വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.എ തോമസ്, തങ്ക കൃഷ്ണ, റുബീന കിണറ്റിങ്ങല്‍, വാര്‍ഡ് അംഗങ്ങളായ ഷറഫുന്നീസ, മറിയാമ്മ കുഞ്ഞുമോന്‍, നിലമ്പുര്‍ ബി.പി.സി മനോജ് കുമാര്‍, ബി.ആര്‍.സി അധ്യാപകരായ ഉമ്മുഹബീബ, കെ. മനു തുടങ്ങിയവര്‍പങ്കെടുത്തു.