ഫിഷറീസ് വകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പാക്കുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി എച്ച് എസ് സി (ഫിഷറീസ്)/ ഫിഷറീസ് വിഷയങ്ങള്‍ അല്ലെങ്കില്‍ സുവോളജി ബിരുദം/എസ എസ് എല്‍ സി യും ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ മത്സ്യകൃഷിയില്‍ കുറഞ്ഞത് 4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക്് മുന്‍ഗണന.

വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഇടുക്കി, പൈനാവ് പി.ഒ, പിന്‍ നമ്പര്‍-685603 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 ന് മുന്‍മ്പായി ലഭിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862-233226, 8156871619,7012502923.