പെരിന്തല്‍മണ്ണ പോളിടെക്നിക് കോളജില്‍ പ്രവേശനം ലഭിക്കുന്നവര്‍ സെപ്തംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയുളള തീയതികളില്‍ രക്ഷിതാവിനോടൊപ്പം ഒന്നാം ഘട്ട അലോട്ട്‌മെന്റ് സ്ലിപ്പ് സഹിതം ഹാജരാകണം. പ്രോസ്പെക്ടസില്‍ നര്‍ദേശിച്ചത് പ്രകാരം അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുളള രേഖകളും ടി.സി, സി.സി തുടങ്ങിയവയും സഹിതം രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ശേഷം 3.30 വരെയുളള സമയങ്ങളില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കണം. ഒറിജിനല്‍ ആധാര്‍ കാര്‍ഡും അതിന്റെ പകര്‍പ്പും നല്‍കണം. അഡ്മിഷന്‍ സമയത്ത് വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളവര്‍ 3,500 രൂപ അടയ്ക്കണം. 1,000 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രവും 2,500 രൂപ നേരിട്ടും സ്വീകരിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുളളവര്‍ 6,280 രൂപ അടയ്ക്കണം. അതില്‍ 3,780 രൂപ എ.ടി.എം. കാര്‍ഡിലൂടെ മാത്രവും 2,500 രൂപ നേരിട്ടും സ്വീകരിക്കും. 2021 -22 അധ്യയന വര്‍ഷത്തെ പോളിടെക്നിക് കോളജ് ഡിപ്ലോമ പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് സെപ്തംബര്‍ നാലിന് polyadmission.org ല്‍ പ്രസിദ്ധീകരിക്കും.