ആലപ്പുഴ: ജില്ലയില്‍ കോവിഡാനന്തര മാനസികാരോഗ്യ പരിപാലനത്തിനും രോഗചികിത്സയ്ക്കുമായി പുന്നപ്ര വേദവ്യാസ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗം പ്രത്യേക ഒ.പി. ഒരുക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക കൗണ്‍സിലിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇവിടെ ലഭ്യമാണ്. മുതിര്‍ന്നവരിലെ ഓര്‍മക്കുറവ്, ഉറക്കകുറവ്, ടെന്‍ഷന്‍, ഭയം, വിഷാദം, ഉത്കണ്ഠ, അമിതദേഷ്യം, ഉന്മാദം, ലഹരിവസ്തുക്കളുടെ അമിത ഉപയോഗം, സ്വഭാവ വ്യക്തിത്വ വൈകല്യങ്ങള്‍, വാര്‍ദ്ധക്യകാല മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്ക്കും സൗജന്യ മരുന്നും കൗണ്‍സിലിങ്ങും ലഭ്യമാണ്. കുട്ടികളിലെ പഠനവൈകല്യം, അമിത വികൃതി (ഹൈപ്പറാക്റ്റിവിറ്റി), പെരുമാറ്റ വൈകല്യങ്ങള്‍, ഓര്‍മ്മക്കുറവ്, അകാരണഭയം, വളര്‍ച്ചബുദ്ധി വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കും എല്ലാ ദിവസങ്ങളിലും പ്രത്യേക ഒ.പി സൗകര്യം ഉണ്ടായിരിക്കും. വിശദവിവരത്തിന് ഫോണ്‍: 7907042845, 8921132464, 0477 2286190.
