കൊച്ചി: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സെപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്തുന്ന കൗണ്‍സലിംഗ് സൈക്കോളജിയുടെ എഴുത്തു പരീക്ഷ കേരളത്തിലെ വിവിധ ജില്ലകളില്‍ ഗവ: സ്‌കൂളുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക.
