കൊച്ചി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ എ.ടി.എം കാര്‍ഡിന്റെ രൂപത്തിലുളള സ്മാര്‍ട്ട് കാര്‍ഡ് വിതരണം ആരംഭിക്കുന്നു. സംസ്ഥാന ഭക്ഷ്യ വകുപ്പ് ഇതിനുളള നടപടികള്‍ ആരംഭിച്ചു.

സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കുന്നതിനു മുമ്പ് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണം എന്നതിനാല്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ പേര്, വയസ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍, വിലാസം എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിന് സെപ്തംഹര്‍ 30 വരെ അവസരം നല്‍കുന്നു. വിരമിച്ചവരുടെ പേര് വിവരം കാര്‍ഡില്‍ നിന്നും മാറ്റണം. ഇത്തരം അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി അക്ഷയ സെന്റര്‍ വഴിയും www.civilsupplieskerala.gov.in വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ സെപ്തംബര്‍ 30 ന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍ ചുവടെ ചേര്‍ക്കുന്നു.

സിറ്റി റേഷനിംഗ് ഓഫീസര്‍, എറണാകുളം 2390809, 9188527371, സിറ്റി റേഷനിംഗ് ഓഫീസര്‍, കൊച്ചി 2222002, 9188527369, താലൂക്ക് സപ്ലൈ ഓഫീസര്‍, കണയന്നൂര്‍ 2777598, 9188527372, താലൂക്ക് സപ്ലൈ ഓഫീസര്‍, കൊച്ചി 2224191, 9188527370, താലൂക്ക് സപ്ലൈ ഓഫീസര്‍, ആലുവ 2623416, 9188527377, താലൂക്ക് സപ്ലൈ ഓഫീസര്‍, വടക്കന്‍ പറവൂര്‍ 2442318, 9188527378, താലൂക്ക് സപ്ലൈ ഓഫീസര്‍, കുന്നത്തുനാട് 2523144, 9188527376, താലൂക്ക് സപ്ലൈ ഓഫീസര്‍, കോതമംഗലം 04852862274, 9188527375, താലൂക്ക് സപ്ലൈ ഓഫീസര്‍, മൂവാറ്റുപുഴ 04852814956, 9188527368, ജില്ലാ സപ്ലൈ ഓഫീസര്‍ എറണാകുളം 04842422251.