കൊച്ചി: 2020 ലെ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് വയര്‍മാന്‍ എഴുത്തു പരീക്ഷ വിജയിച്ചവര്‍ക്കുളള പ്രായോഗിക പരീക്ഷ സപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 13 തീയതികളില്‍ ഗവ:പോളിടെക്‌നിക് കളമശേരിയില്‍ നടത്തും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ എറണാകുളം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണം.
