കൊച്ചി: ഹോമിയോപ്പതി വകുപ്പിലെ സദ്ഗമായ പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഒഴിവുളള സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. യോഗ്യത ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 15-ന് നകം dmohomoeoekm@gmail.com ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകരുടെ എണ്ണം അനുസരിച്ച് കൂടിക്കാഴ്ച തീരുമാനിച്ച് ഉദ്യോഗാര്‍ഥികളെ അറിയിക്കുന്നതതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.
