പിറവം നഗരസഭ 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയ ആദ്യ മുനിസിപ്പാലിറ്റി എന്ന നേട്ടം സ്വന്തമാക്കി.18 വയസിനു മുകളിൽ പ്രായമുള്ള ആകെ 19691 പേരുള്ളതിൽ അർഹരായ 19613 പേർ ആദ്യഡോസും 14872 പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു….ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവർ, കോവിഡ് പോസിറ്റീവായി 90 ദിവസം കഴിയാത്തവർ ഒഴികെയുള്ള നഗരസഭയിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകിക്കഴിഞ്ഞു. പിറവം നഗരസഭ, എറണാകുളം ജില്ലാ ആരോഗ്യ വിഭാഗം, പിറവം താലൂക്ക് ആശുപത്രി,ആശ പ്രവർത്തകർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ക്ലബ്ബുകൾ,എൻ എസ് എസ്, സന്നദ്ധ സംഘടനകൾ, എന്നിവരുടെ സഹകരണത്തോടെയാണ് സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചിരിക്കുന്നത്*
