എറണാകുളം : ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതു സ്ഥലങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ, റോഡ് വക്ക് എന്നിവിടങ്ങളിൽ പരസ്യബോർഡുകൾ, ബാനറുകൾ, കൊടികൾ, ഹോർഡിങ്ങുകൾ, സൈൻ ബോർഡുകൾ, സ്വകാര്യ വ്യക്തിയുടെ പരസ്യ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണ്. അനധികൃതമായി സ്ഥാപിച്ച ഇത്തരം പരസ്യ ബോർഡുകൾ, കൊടികൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ ഇനിയും നീക്കം ചെയ്തില്ലെങ്കിൽ തക്കതായ പിഴയും നീക്കാനാവശ്യമായ തുകയും ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
