സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജൂലൈ മാസത്തിൽ വയനാട് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. കൽപ്പറ്റ കളക്ട്രേറ്റ് കോമ്പൗണ്ടിലുള്ള എ.പി.ജെ. അബ്ദുൾ കലാം മെമ്മോറിയൽ ഹാളിൽ വച്ച് ജൂലൈ 15, 16, 17 തീയതികളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
