തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്‌മാൻ ജൂലൈ 9ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിംഗ് പൊതു പണിമുടക്കിൻ്റെ സാഹചര്യത്തിൽ ജൂലൈ 11 ലേക്ക് മാറ്റിവച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സിറ്റിംഗ് നടക്കും. സമയത്തിനും വേദിക്കും മാറ്റമുണ്ടാകില്ല.