സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന 2 വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് 2025-26 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിൻ്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി “Rank Details” എന്ന ലിങ്കു വഴി അവരവരുടെ റാങ്ക് പരിശോധിക്കാം.
അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് അപേക്ഷകർ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരാകണം. അഡ്മിഷൻ സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കുന്നതല്ല. ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്സി ഹോമുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.polyadmission.org/gci വെബ്സൈറ്റിൽ ലഭ്യമാണ്.