തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ ജൂലൈ 11ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം നടക്കും. ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്‌സിക്യൂട്ടീവ്, ഇൻഷുറൻസ് അഡ്വൈസർ (ഭീമ ശക്തി), സെയിൽസ് മാനേജർ, ഓഫീസർ (PARAM) എന്നീ തസ്തികകളിലേക്കാണ് അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്‌സിക്യൂട്ടീവ് തസ്തികകളിൽ യോഗ്യത ബിരുദവും പ്രായപരിധി 40 വയസ്സുമാണ്. ഇൻഷുറൻസ് അഡ്വൈസർ (ഭീമ ശക്തി) തസ്തികയ്ക്ക് +2 യോഗ്യതയും 40 വയസ്സിനുള്ളിൽ പ്രായവുമുള്ളവർക്ക് അപേക്ഷിക്കാം.

സെയിൽസ് മാനേജർ തസ്തികയ്ക്ക് ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും വേണം. പ്രായപരിധി 40 വയസ്സ്. ഓഫീസർ (PARAM) തസ്തികയ്ക്ക് +2 ആണ് യോഗ്യത. 40 വയസ്സിനുള്ളിൽ പ്രായവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220.