പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ…