പട്ടികജാതി വികസന വകുപ്പ് മുഖേന പട്ടികജാതി വിദ്യാര്ഥികള്ക്ക് പഠനമുറി അനുവദിക്കുന്നതിന് അകത്തേത്തറ, മരുതറോഡ്, പുതുപ്പരിയാരം പഞ്ചായത്തുകളിലെ സര്ക്കാര്, എയ്ഡഡ്/ ടെക്നിക്കല് / സ്പെഷല് സ്‌കൂളുകളില് എട്ട് മുതല് 12 വരെ ക്ലാസുകളില് പഠിക്കുന്ന രക്ഷിതാക്കളില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് ഈ പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരും വാസയോഗ്യമായ വീടുള്ളവരും പഠനാവശ്യത്തിനായി ഒരു മുറിയെങ്കിലും ഇല്ലാത്തവരാകണം. വാര്ഷിക വരുമാന പരിധി ഒരുലക്ഷം രൂപയാണ്. നിര്ധനരായ കുടുംബങ്ങള്ക്ക് മുന്ഗണന. താല്പര്യമുള്ളവര് വാര്ഷിക കുടുംബ സര്ട്ടിഫിക്കറ്റ്, റസിഡന്സ് സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര് 13 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്കണമെന്ന് മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര് അറിയിച്ചു. വിശദ വിവരങ്ങളും മാതൃകാ അപേക്ഷ ഫോറവും മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില് ലഭിക്കും. ഫോണ്: 8547630132.