– അതീവനിയന്ത്രണ മേഖലയിൽ കർശന നിയന്ത്രണങ്ങൾ

ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകളിലെ കോവിഡ് രോഗികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഏഴിനു മുകളിൽ വരുന്ന പ്രദേശങ്ങൾ അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി.

ജില്ലയിലെ 56 പഞ്ചായത്തുകളിലെ 304 വാർഡുകളും അഞ്ചു നഗരസഭകളിലെ 50 വാർഡുകളും അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.   സെപ്റ്റംബർ 11 വരെയാണ് അതീവ നിയന്ത്രണ മേഖലകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

അതീവ നിയന്ത്രണ മേഖലകൾ
ഗ്രാമപഞ്ചായത്തുകൾ
ആര്യാട്-വാർഡ് 6,8,13
അമ്പലപ്പുഴ തെക്ക് -7,10,13
ആറാട്ടുപുഴ-1,2,3,4,18
അരൂക്കുറ്റി-4,6,10
ഭരണക്കാവ്-1,2,5,6,8,10,11,13,17,20
ബുധനൂർ-1,2,4,14
ചമ്പക്കുളം-12,13
ചേന്ദം പള്ളിപ്പുറം-3,6,4,11,13,15,16,17
ചേപ്പാട്-2,3,4,5,13
ചെറിയനാട്-1,2,4
ചെറുതന-4,8
ചിങ്ങോലി-7,12
ചുനക്കര-2,3
ദേവികുളങ്ങര-9,13
എടത്വ-2,6,7,8,15
കടക്കരപ്പള്ളി-6,11
കൈനകരി-6,15
കണ്ടല്ലൂർ-2,3,12,13,14
കഞ്ഞിക്കുഴി-1,2,3,4,5,6,9,10,11,12,13,14,15
കാർത്തികപ്പള്ളി-6,9,10,11,13
കരുവാറ്റ-4,6,8,11,12,14
കാവാലം-3,7,8,12,13
കൃഷ്ണപുരം-4,9,15,16
കുമാരപുരം-9,14
മണ്ണഞ്ചേരി-1,2,3,5,6,7,8,11,12,14,15,18,20,21,22
മാന്നാർ-2,4,5,6,8,10,11,12,13,14,15,16,18
മാരാരിക്കുളം തെക്ക്-1,5,6,11,12,13,17,18,21
മരാരിക്കുളം വടക്ക്-4,7,9,13
മാവേലിക്കര തെക്കേക്കര-1,4,5,6,7,9,10,11,12,13,14,15,17,18
മുഹമ്മ-1,2,4,5,9,10,11,13,14
മുതുകുളം-1,2,3,4,5,7,8,10,11,12,13,14,15
മുട്ടാർ-1,5,7,9,10,11,13
നെടുമുടി-1,2,3,5,8,12,15
നീലംപേരൂർ-1,7,10
നൂറനാട്-1,3,5,7,9,15,17
പാലമേൽ-4,7,8,10,12,17,18
പള്ളിപ്പാട്-1,4,6
പാണാവള്ളി-1,5,9,10,16
പാണ്ടനാട്-1,2,6,7,13
പത്തിയൂർ-1,2,5,7,9,10,11,12,13,14,16,17,19
പെരുമ്പളം-3,4,5,8,9
പുളിങ്കുന്നു-9,10
പുലിയൂർ-1,2,4,5,9,10,12
പുന്നപ്ര തെക്ക്-8
രാമങ്കരി-5,6,7,8,9
തകഴി-1,13,14
തലവടി-2,5,7
താമരക്കുളം-1,3,4,5,7,10,11,13,15,17
തണ്ണീർമുക്കം-1,4,8,16,17,22
തഴക്കര-1,3,8,14,15
തിരുവൻവണ്ടൂർ-2,3,8,12
തൃക്കുന്നപ്പുഴ-4
തൈക്കാട്ടുശേരി-2,12,13,14
വള്ളികുന്നം-3,14
വെളിയനാട്-7,9,10,11
വെൺമണി-3,6,12,13,15

നഗരസഭകൾ
ആലപ്പുഴ – വാർഡ്40 വാടയ്ക്കൽ,49 ആറാട്ടുവഴി, 27തിരുവമ്പാടി, 10കളർകോട്, 44സിവിൽ സ്റ്റേഷൻ, 2കൊമ്മാടി,12പഴവീട്,5കൊറ്റംകുളങ്ങുര, 15ജില്ല കോടതി, 18അവലൂക്കുന്ന്

ചെങ്ങന്നൂർ –  24ടൗൺ, 19ഹാച്ചറി, 3ടെമ്പിൾ വാർഡ്, 15മലയിൽ വാർഡ്, 22പാണ്ടവൻ പാറ, 21തിട്ടമേൽ,25റെയിൽവേ സ്റ്റേഷൻ, 5വാഴാർ മംഗലം, 20മൂലപ്പടവ്

ചേർത്തല-27ഇടത്തിൽ, 21കറുകയിൽ,18അംബേദ്കർ, 2മൂലയിൽ, 15കുരിക്കച്ചിറ, 35കുറുപ്പനാട്ട് കര, 16 പോളിടെക്നിക്, 10കാളികുളം, 32കുറ്റിക്കാട്ട്, 1ശക്തീശ്വരം, 26വല്ലയിൽ, 6പരപ്പേൽ, 30മുട്ടം ബസാർ, 13സിവിൽ സ്റ്റേഷൻ, 22മിനിമാർക്കറ്റ്, 7ശാസ്താ, 3പവർഹൗസ്, 12എക്സ്റേ.

കായംകുളം-21നെല്ല് ഗവേഷണ കേന്ദ്രം, 16ചേപ്പള്ളിൽ, 1ടൗൺ യു.പി.എസ്, 35പുതിയിടം വടക്ക്

മാവേലിക്കര- 12കല്ലുമല, 26പനച്ചംമൂട്, 8തഴക്കര, 15പവർഹൗസ്, 18പോനകം,25കൊച്ചിക്കൽ,11റെയിൽവേ സ്റ്റേഷൻ, 27കണ്ടിയൂർ സൗത്ത്,24 മുനിസിപ്പൽ ഓഫീസ്

അതീവ നിയന്ത്രണ മേഖല പൂർണമായും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും.

അവശ്യഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് നാലു വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക്(പി.ഡി.എസ്) രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് നാലു വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. അവശ്യസർവീസുകൾ ഒഴികെയുള്ള മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

നാലിൽ അധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. സെക്ടറൽ മജിസ്‌ട്രേറ്റ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണവും നിയന്ത്രണവും മേഖലയിൽ ശക്തമായിരിക്കും. പ്രദേശവാസികൾക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം പൊലീസ്/വാർഡുതല റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവരുടെ സേവനം തേടാം.

ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്കു മാത്രം പങ്കെടുക്കാം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാർഡുതല ജാഗ്രത സമിതികൾ അടിയന്തരമായി കോവിഡ് നിർവ്യാപന നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.