എറണാകുളം: ജില്ലയിൽ ‘ഗസ്റ്റ് വാക്സ് ‘ എന്ന പേരിൽ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വാക്സിനേഷൻ *46.72%* ശതമാനം പൂർത്തിയായി.
ഞായറാഴ്ച വരെ 111 ക്യാമ്പുകളിലായി *36500* അതിഥി തൊഴിലാളികൾക്കാണ് വാക്‌സിൻ നൽകിയത് .

രണ്ടാം ഘട്ട ലോക് ഡൗൺ ആരംഭിക്കുന്ന ഘട്ടത്തിൽ തൊഴിൽ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയിൽ കണ്ടെത്തിയ *77991* അതിഥി തൊഴിലാളികളുടെ *46.72%* ആണിത്. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ വാക്സിനേഷൻ ടീം, എൻഎച്ച്എം, തൊഴിൽ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമാണ് ഗസ്റ്റ് വാക്സിൻ്റെ വിജയത്തിനു പിന്നിൽ. സിഎംഎഡി ഉൾപ്പടെയുള്ള സർക്കാരിതര സംഘടനകളും വാക്സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.

സ്കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്കാണ് ക്യാമ്പുകളിൽ വാക്സിനേഷന് മുൻഗണന നൽകുന്നത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തെത്തുന്ന തൊഴിലാളികൾക്ക് പുറമേ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും വാക്സിനേഷൻ നൽകുന്നുണ്ട്. അതിഥി തൊഴിലാളികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അന്തർദ്ദേശീയ വാർത്താ ഏജൻസികളുടെ ഉൾപ്പടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ജില്ലയിൽ ഞായറാഴ്ച (5/09/2021) മാത്രം *1100* അതിഥി തൊഴിലാളികൾ ‘ക്കാണ് വാക്സിൻ നൽകിയത്. പെരുമ്പാവൂർ,മുവാറ്റുപുഴ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം നടത്തിയത്.