ആലപ്പുഴ: ജില്ലയില്‍ 18 വയസ്സു കഴിഞ്ഞ ആദ്യ ഡോസ് കോവിഡ് വാക്സിന് ലഭിക്കാത്തവര്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് നിര്‍ദ്ദേശമനുസരിച്ച് എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കണം. ജില്ലയിലെ സര്‍ക്കാര്‍/ സ്വകാര്യ സ്കൂളുകളിലെ വാക്സിനേഷന് പൂര്‍ത്തീകരിച്ചിട്ടില്ലാത്ത അധ്യാപകരും അനധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് അവരുടെ നിര്‍ദ്ദേശാനുസരണം കൃത്യസമയത്ത് വാക്സിന് സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
