പാലക്കാട്: പട്ടികവര്ഗ വികസന ഓഫീസിന്റെ പ്രവര്ത്തന പരിധിയില് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടികവര്ഗ യുവതീ- യുവാക്കള്ക്ക് അപേക്ഷിക്കാം. അപേക്ഷകര്ക്ക് 2021 ജനുവരിയില് 18 വയസ്സ് പൂര്ത്തിയാവണം. 35 വയസ് കവിയരുത്. ബിരുദധാരികള്ക്ക് അഞ്ച് മാര്ക്ക് ഗ്രേസ് മാര്ക്കും ലഭിക്കും.
വാര്ഷികവരുമാനം 40,000 രൂപയില് കവിയരുത്. സ്വന്തം ജില്ലയില് നിന്നുള്ളവരെ മാത്രമേ പരിഗണിക്കൂ. പ്രതിമാസം 10000 രൂപ ഓണറ്റേറിയം ലഭിക്കും. പരമാവധി ഒരു വര്ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര് അപേക്ഷാഫോറം പട്ടികവര്ഗ വികസന ഓഫീസിലോ ചിറ്റൂര്, പാലക്കാട്, കൊല്ലങ്കോട് ട്രൈബല് എക്സ്റ്റന്ഷന് ഓഫീസുകളിലോ സെപ്റ്റംബര് 30 ന് വൈകീട്ട് 5 നകം നല്കണം. ഒരുതവണ പരിശീലനം നേടിയവര് വീണ്ടും അപേക്ഷിക്കരുത്. ഫോണ്: 0491- 2505383.