കൊല്ലം: ജില്ലയില്‍ ‘ഡ്രൈവ് ത്രൂ’ വാക്‌സിനേഷനും ‘ബി ദ വാരിയര്‍’ ക്യാമ്പയിനും തുടക്കമായി. യാത്രക്കാര്‍ക്ക് വാഹനങ്ങളിലെത്തി വാകസിന്‍ നല്‍കുന്ന പരിപാടി ആശ്രാമം മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രചരണ പരിപാടിയുടെ ലോഗോ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു.
ഉമയനല്ലൂര്‍ സ്വദേശിയായ സജീവന് കോവിഷീല്‍ഡ് ആദ്യ ഡോസ് നല്‍കി ഡ്രൈവ് ത്രൂ പരിപാടി തുടങ്ങി.
50 പേര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും 10 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയും വാക്‌സിന്‍ നല്‍കി. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പ് നടത്തുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ് കിരണ്‍, ജില്ലാ വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അനു എം. എസ്, ആരോഗ്യ കേരളം പ്രചാരണ വിഭാഗം കണ്‍സല്‍ട്ടന്റ് അശ്വനി രവീന്ദ്രന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.