– കോവിഡ് വാക്സിൻ ലഭിക്കാത്തവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം

ആലപ്പുഴ: ചൊവ്വാഴ്ച ഒറ്റ ദിവസം ജില്ലയിൽ 55,000 പേർക്ക് കൊവിഡ് വാക്സിൻ നൽകി. ഇന്ന് (സെപ്റ്റംബർ 8) ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും /ആശുപത്രികളിലും കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവർ അവരവരുടെ താമസസ്ഥലത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് നിർദേശാനുസരണം വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണം. ഓൺലൈൻ സ്ലോട്ടും തുറന്നിട്ടുണ്ട്. ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.